ഡബ്ല്യുസിസിയുടെ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സി ഹൈക്കോടതിയില് നല്കിയ ഹര്ജിയെ നിയമപരമായി നേരിടുമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്ലാല്. അടുത്തമാസം ഏഴിന് അബുദാബിയില് നടക്കുന്ന അമ്മ ഷോയ്ക്ക് ഇന്റേണല് കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയെക്കുറിച്ചുള്ള മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിനാണ് മോഹന്ലാലിന്റെ മറുപടി. എ.എം.എം.എയെ എതിര്കക്ഷിയാക്കി നടി റിമ കല്ലിങ്കലാണ് ഡബ്ല്യു.സി.സിക്കുവേണ്ടി ഹരജി നല്കിയത്. മലയാള സിനിമയില് ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി നല്കിയ ഹര്ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റിമ കല്ലിങ്കല് സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ്
 | 
ഡബ്ല്യുസിസിയുടെ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. അടുത്തമാസം ഏഴിന് അബുദാബിയില്‍ നടക്കുന്ന അമ്മ ഷോയ്ക്ക് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മോഹന്‍ലാലിന്റെ മറുപടി.

എ.എം.എം.എയെ എതിര്‍കക്ഷിയാക്കി നടി റിമ കല്ലിങ്കലാണ് ഡബ്ല്യു.സി.സിക്കുവേണ്ടി ഹരജി നല്‍കിയത്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റിമ കല്ലിങ്കല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അബുദാബിയിലെ ഷോയ്ക്കും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ഈ ഹര്‍ജിയ്ക്ക് അഭിഭാഷകര്‍ മറുപടി നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പുറത്തുപോയ നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പെഴുതി നല്‍കണമെന്നായിരുന്നു എ.എം.എം.എയുടെ മുന്‍ നിലപാട്. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.