എ.എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി

ശബരിമലയില് ഭക്തര്ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസ് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എ.എന്. രാധാകൃഷ്ണനെ സമരപ്പന്തലില്നിന്നു പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില കണക്കിലെടുത്താണ് നടപടി. സി.കെ. പത്മനാഭന് നിരാഹാര സമരം തുടരും.
 | 
എ.എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില കണക്കിലെടുത്താണ് നടപടി. സി.കെ. പത്മനാഭന്‍ നിരാഹാര സമരം തുടരും.

എട്ട് ദിവസം മുന്‍പാണ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എ.എന്‍. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നേരത്തെ അക്രമാസക്തമായിരുന്നു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര മേള നടക്കുന്ന തലസ്ഥാന നഗരിയില്‍ നാളെ നടക്കുന്ന ഹര്‍ത്താല്‍ ജനജീവീതം ദുസ്സഹമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.