ഇവര്‍ അതിസമ്പന്നര്‍! ചായ വിറ്റ് ലോക സഞ്ചാരം നടത്തുന്ന മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

ചായക്കടയില് നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ മഹീന്ദ്ര. കൊച്ചിയില് ചെറിയൊരു ടീ സ്റ്റാള് നടത്തി അതില് നിന്ന് ലഭിക്കുന്ന പണം കൂട്ടിവെച്ച് ലോകം ചുറ്റുന്ന വിജയന്, മോഹന ദമ്പതികളെയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റില് പുകഴ്ത്തുന്നത്. ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിലുണ്ടാവില്ലെങ്കിലും ഇവരാണ് ലോകത്ത് ഏറ്റവും സമ്പന്നരെന്ന് ട്വീറ്റില് മഹീന്ദ്ര പറയുന്നു. ജീവിത്തോടുള്ള സമീപനമാണ് ഇവരുടെ സമ്പത്ത്. അടുത്ത തവണ ഇവരുടെ നഗരത്തിലെത്തിയാല് തീര്ച്ചയായും ആ കടയില് ചായ കുടിക്കാന് എത്തുമെന്നും മഹീന്ദ്ര പറയുന്നു.
 | 
ഇവര്‍ അതിസമ്പന്നര്‍! ചായ വിറ്റ് ലോക സഞ്ചാരം നടത്തുന്ന മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കൊച്ചി: ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ മഹീന്ദ്ര. കൊച്ചിയില്‍ ചെറിയൊരു ടീ സ്റ്റാള്‍ നടത്തി അതില്‍ നിന്ന് ലഭിക്കുന്ന പണം കൂട്ടിവെച്ച് ലോകം ചുറ്റുന്ന വിജയന്‍, മോഹന ദമ്പതികളെയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പുകഴ്ത്തുന്നത്. ഫോബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയിലുണ്ടാവില്ലെങ്കിലും ഇവരാണ് ലോകത്ത് ഏറ്റവും സമ്പന്നരെന്ന് ട്വീറ്റില്‍ മഹീന്ദ്ര പറയുന്നു. ജീവിത്തോടുള്ള സമീപനമാണ് ഇവരുടെ സമ്പത്ത്. അടുത്ത തവണ ഇവരുടെ നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും ആ കടയില്‍ ചായ കുടിക്കാന്‍ എത്തുമെന്നും മഹീന്ദ്ര പറയുന്നു.

ചായക്കടയില്‍ നിന്ന് ലഭിക്കുന്ന പണം മിച്ചം പിടിച്ച് ഇരുപതോളം രാജ്യങ്ങളാണ് മോഹനയും വിജയനും കറങ്ങിയത്. 45 വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും ഒരുമിച്ചാണ് കട നടത്തുന്നതും ലോകസഞ്ചാരം നടത്തുന്നതും. നിരവധി മാധ്യമങ്ങള്‍ ഇവരുടെ യാത്രാപ്രേമം വാര്‍ത്തയാക്കി. കൊച്ചിയില്‍ ഇവരുടെ ശ്രീബാലാജി കോഫി ഹൗസില്‍ യാത്ര ചെയ്ത രാജ്യങ്ങളുടെ മാപ്പും യാത്രകളില്‍ ശേഖരിച്ച വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1990കളിലാണ് വിജയന്‍ ചായക്കട ആരംഭിക്കുന്നത്. ഇവര്‍ യാത്രകള്‍ക്കായി പോകുമ്പോള്‍ മൂത്ത മകളും ഭര്‍ത്താവും കടയുടെ നടത്തിപ്പ് ഏറ്റെടുക്കും. ഇവരുടെ യാത്രകളെക്കുറിച്ച് ഡ്രൂ ബ്രിന്‍സ്‌കി എന്ന ട്രാവല്‍ ബ്ലോഗര്‍ ചെയ്ത വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ഷെയര്‍ ചെയ്തിരിക്കുന്നത്. 13 ലക്ഷത്തിലേറെപ്പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.