ഹ്രസ്വചിത്ര മേളയില്‍ ഡോക്യുമെന്ററിക്ക് കേന്ദ്രവിലക്ക്; സംസ്ഥാനം ഹൈക്കോടതിയിലേക്ക്; പങ്കാളിയാകുമെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്ട്ട് ഫിലിം ഫെസ്റ്റിവലില് ഡോക്യുമെന്ററിക്ക് വിലക്കേര്പ്പെടുത്തി കേന്ദ്ര സര്ക്കാര്.
 | 
ഹ്രസ്വചിത്ര മേളയില്‍ ഡോക്യുമെന്ററിക്ക് കേന്ദ്രവിലക്ക്; സംസ്ഥാനം ഹൈക്കോടതിയിലേക്ക്; പങ്കാളിയാകുമെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആനന്ദ് പട്‌വര്‍ദ്ധന്‍ സംവിധാനം ചെയ്ത റീസണ്‍ എന്ന ഡോക്യുമെന്ററിക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് വിലക്ക്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അക്കാഡമി ചെയര്‍മാന്‍ കമല്‍ പറഞ്ഞിരുന്നു.

സംസ്ഥാനം നടത്തുന്ന നിയമ പോരാട്ടത്തില്‍ പങ്കാളിയാകുമെന്ന് സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ് റീസണ്‍ എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളാണ് വിഷയം.

ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ സെന്‍സര്‍ഷിപ്പില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഇളവു ലഭിക്കണം. ഈ ചിത്രത്തിന്റെ കാര്യത്തില്‍ രണ്ടു തവണ അപേക്ഷിച്ചിട്ടും മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണെന്ന് കമല്‍ പറഞ്ഞു.

Fight goes on! International Doc Fest of Kerala selected Reason in competition. It was to show today. Central govt…

Posted by Anand Patwardhan on Monday, June 24, 2019