ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറും

അഞ്ചലില് ഭര്ത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കള്ക്ക് കൈമാറും.
 | 
ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറും

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറും. 13 മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ സൂരജിന്റെ കുടുംബത്തിലാണ് കഴിയുന്നത്. ഉത്രയുടെ മരണശേഷം സൂരജും കുടുംബവും ആവശ്യപ്പെട്ടത് അനുസരിച്ച് കുഞ്ഞിനെ കുടുംബം നല്‍കിയിരുന്നു.

സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കുഞ്ഞിന്റെ സുരക്ഷ സംബന്ധിച്ച് ഇവര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ സൂരജിന്റെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയുമായിരിക്കും ചോദ്യം ചെയ്യുക. ഉത്രയുടെ മാതാപിതാക്കള്‍ ഇവര്‍ക്കെതിരെയും പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായ സൂരജിനെയും പാമ്പ് സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.