അങ്കമാലിയില്‍ നാല് പേര്‍ മരിച്ച അപകടം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അങ്കമാലിയില് നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.
 | 
അങ്കമാലിയില്‍ നാല് പേര്‍ മരിച്ച അപകടം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: അങ്കമാലിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോറിക്ഷ റോഡിന്റെ മധ്യത്തിലെത്തി തിരിയുമ്പോഴാണ് അപകടമുണ്ടായത്. ഓട്ടോയ്ക്ക് മുകളിലേക്ക് ബസ് പാഞ്ഞുകയറി. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോര്‍ജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്.

രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടുണ്ടായത്. അങ്കമാലി സെന്റ് ജോര്‍ജ് ബസ്‌ലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്നു അപകടത്തില്‍ പെട്ടവര്‍. മൂക്കന്നൂരിലേക്ക് പോകുകായിരുന്ന ബസ് ആണ് ഓട്ടോയില്‍ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

വീഡിയോ കാണാം

അങ്കമാലി അപകടം CCTV വിഷ്യൽ..

Posted by മോറ്റുഴക്കാരൻ – KL 17 Media Hub on Sunday, November 24, 2019