മിന്നാമിനുങ്ങ് വിവാദം; ഐഎഫ്എഫ്‌കെ നിയന്ത്രിക്കുന്നത് ബീന പോളിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമെന്ന് സംവിധായകന്‍

സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്ഡ് ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില് പ്രദര്ശിപ്പിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ഐഎഫ്എഫ്കെ നിയന്ത്രിക്കുന്നത് ബീന പോളിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണെന്ന് ആരോപിച്ച് മിന്നാമിനുങ്ങിന്റെ സംവിധായകന് അനില് തോമസ് രംഗത്തെത്തി. സുരഭി ലക്ഷ്മിയെയും ചിത്രത്തെയും മേളയില് അവഗണിച്ചതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അനില്.
 | 

മിന്നാമിനുങ്ങ് വിവാദം; ഐഎഫ്എഫ്‌കെ നിയന്ത്രിക്കുന്നത് ബീന പോളിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമെന്ന് സംവിധായകന്‍

തിരുവനന്തപുരം: സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ഐഎഫ്എഫ്‌കെ നിയന്ത്രിക്കുന്നത് ബീന പോളിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണെന്ന് ആരോപിച്ച് മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ് രംഗത്തെത്തി. സുരഭി ലക്ഷ്മിയെയും ചിത്രത്തെയും മേളയില്‍ അവഗണിച്ചതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അനില്‍.

ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അക്കാഡമി ചെയര്‍മാന്‍ കമലിനെ വിളിച്ച് ചോദിച്ചിരുന്നു. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ജൂറിയുടെ തീരുമാനം അനുസരിച്ച് നടക്കുന്നുണ്ടെന്ന് കമലിനോട് താന്‍ ചോദിച്ചതായും അനില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ചലച്ചിത്രമേളകള്‍ നിയന്ത്രിക്കുന്നത് ബീനാ പോളും അവരുടെ സംഘവുമാണ്. അവര്‍ക്ക് താത്പര്യമുള്ളവരെ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അതൊരു ഇന്റര്‍നാഷണല്‍ റാക്കറ്റാണ്. ഇത് വെറും ആരോപണമല്ലെന്നും ഒരു പതിനഞ്ച് വര്‍ഷത്തെ ഫിലിം ഫെസ്റ്റിവല്‍ ചരിത്രം എടുത്ത് പരിശോധിച്ച് നോക്കിയാല്‍ ഇക്കാര്യം മനസിലാകുമെന്നും അനില്‍ ചൂണ്ടിക്കാട്ടി. നിസ്സാര കാര്യങ്ങളല്ല ബീനാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തുകൂട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്തറിയണമെന്ന് അനില്‍ പറഞ്ഞു.

”വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോട് അക്കാദമി നന്ദികേട് കാട്ടി. സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വന്നൊരു നായികയുടെ ചിത്രം പ്രദര്‍ശിപ്പിക്കാതെ പിന്നെന്ത് അവള്‍ക്കൊപ്പമാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്? അതോ സുരഭി ലക്ഷ്മി അക്കാദമിയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നയാളാണോ എന്നും അനില്‍ ചോദിക്കുന്നു.