ആ നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഒരു കിഡ്‌നിയുമായി; വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

ലോംഗ് ജംപില് ഇന്ത്യക്കു വേണ്ടി വന് നേട്ടങ്ങള് കൊയ്തത് ഒരു കിഡ്നിയുമായെന്ന് വെളിപ്പെടുത്തി അഞ്ജു ബോബി ജോര്ജ്.
 | 
ആ നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഒരു കിഡ്‌നിയുമായി; വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

ലോംഗ് ജംപില്‍ ഇന്ത്യക്കു വേണ്ടി വന്‍ നേട്ടങ്ങള്‍ കൊയ്തത് ഒരു കിഡ്‌നിയുമായെന്ന് വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്. വേദനാ സംഹാരികളോട് അലര്‍ജിയും ടേക്ക് ഓഫ് ചെയ്യുന്ന കാലിന്റെ പ്രശ്‌നം ഉള്‍പ്പെടെ നിരവധി പരിമിതികളുമായാണ് താന്‍ നേട്ടങ്ങളുണ്ടാക്കിയതെന്ന് താരം ട്വീറ്റ് ചെയ്തു. ശരീരത്തില്‍ ഒരു വൃക്കയുമായാണ് അഞ്ജു ജനിച്ചത്. കായിക ഇനങ്ങളില്‍ മത്സരിക്കുമ്പോള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഒരു രാജ്യാന്തര മത്സരത്തിന് മുന്‍പ് നടത്തിയ സ്‌കാനിംഗിലാണ് ഇക്കാര്യം അറിഞ്ഞത്.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ അഞ്ജുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജുവും ട്വീറ്റ് ചെയ്തു. 2003ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ലോംഗ് ജമ്പില്‍ അഞ്ജു വെങ്കലം നേടിയിട്ടുണ്ട്.