അഞ്ജുഷ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ചിറ്റൂർ തേമ്പാറമട സ്വദേശി ഷാജഹാനെ(28)യാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.ജോണാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
 | 

പാലക്കാട്: പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ചിറ്റൂർ തേമ്പാറമട സ്വദേശി ഷാജഹാനെ(28)യാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.ജോണാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. ഒന്നാം സാക്ഷിയും പ്രധാന ദൃക്‌സാക്ഷിയുമായ കൂട്ടുകാരിയുടെ മൊഴി കോടതി ശരിവയ്ക്കുകയായിരുന്നു.

2009 ഓഗസ്റ്റ് 18-നാണ് കഞ്ചിക്കോട്ടെ കോളേജ് വിദ്യാർഥിനി അഞ്ജുഷ കൊല്ലപ്പെട്ടത്. കോളേജ് വിട്ട് കൂട്ടുകാരിയുമൊത്ത് വീട്ടിലേക്ക് വരുന്ന വഴി തേമ്പാറമടയിൽ ബൈക്കിലെത്തിയ പ്രതി യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ ഷാജഹാൻ ജയിലിൽ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.