നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍

നടന് അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു. സെപ്റ്റംബര് ഒന്നിന് ഗുരുവായൂരില് വെച്ചാണ് വിവാഹം
 | 
നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍

ആലപ്പുഴ: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വിവാഹശേഷം കണിച്ചുകുളങ്ങരയില്‍ വെച്ചായിരിക്കും സല്‍ക്കാരം. വിവാഹനിശ്ചയം വ്യാഴാഴ്ച നടന്നു. നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ അനൂപ് ചന്ദ്രന്റെ ആദ്യചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ആണ്.

പിന്നീട് ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ജോസ് ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. അന്‍പതോളം ചിത്രങ്ങളില്‍ അനൂപ് വേഷമിട്ടു. ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ്‌ബോസ് റിയാലിറ്റി ഷോയിലാണ് അവസാനമായി അനൂപ് പ്രത്യക്ഷപ്പെട്ടത്.

കാര്‍ഷിക രംഗത്തും സജീവമായി ഇടപെടുന്ന അനൂപിന്റെ ചേര്‍ത്തലയിലെ വീട്ടില്‍ പച്ചക്കറി, നെല്ല് തുടങ്ങിയവ കൃഷി ചെയ്യുന്നു. പശു ഫാമും ഇതിനൊപ്പം നടത്തുന്നു.

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി രാജഗോപാല്‍

ഞാനും എന്റെ സഖിയും അനുഗ്രഹിക്കണം

Posted by Anoop Chandran on Thursday, June 6, 2019