പിറവം ജയിച്ചത് അട്ടിമറിയിലൂടെ: പിസി ജോർജ്

പിറവം ഉപതെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്ന് പിസി ജോർജ്. പണം ഒഴുക്കിയാണ് പിറവത്തും നെയ്യാറ്റിൻകരയിലും യു.ഡി.എഫ് ജയിച്ചത്. ഇതിൽ താനും പങ്കാളിയായിരുന്നു.
 | 

പിറവം ജയിച്ചത് അട്ടിമറിയിലൂടെ: പിസി ജോർജ്

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്ന് പിസി ജോർജ്. പണം ഒഴുക്കിയാണ് പിറവത്തും നെയ്യാറ്റിൻകരയിലും യു.ഡി.എഫ് ജയിച്ചത്. ഇതിൽ താനും പങ്കാളിയായിരുന്നു. പ്രതിദിനം 1500 രൂപ വീതമാണ് പ്രവർത്തകർക്ക് ഇപ്പോൾ നൽകുന്നത്. വിശദാംശങ്ങൾ പിന്നീട് പറയുമെന്നും പിസി ജോർജ് പറഞ്ഞു.