‘തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ ചോദിച്ചിട്ടില്ല’; വിശദീകരണവുമായി അന്‍സിബ ഹസന്‍; വീഡിയോ കാണാം

തനിക്കെതിരേ ചില ഓണ്ലൈന് മാധ്യമങ്ങളിലും സോഷ്യല് മീഡിയയിലും നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് ചലച്ചിത്രതാരം അന്സിബ ഹസന്. തട്ടമിട്ടില്ലെങ്കില് എന്താണ് പ്രശ്നം എന്നു ചോദിച്ചു, നരകം ഇല്ല എന്നു പറഞ്ഞു എന്നിങ്ങനെയാണ് പ്രചാരണങ്ങള്. എന്നാല് താന് ഇത്തരം പ്രസ്താവനകള് നടത്തിയിട്ടില്ലെന്ന് അന്സിബ വിശദീകരിക്കുന്നു. ഫേസ്ബുക്ക് പേജില് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അന്സിബയുടെ വിശദീകരണം.
 | 

‘തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ ചോദിച്ചിട്ടില്ല’; വിശദീകരണവുമായി അന്‍സിബ ഹസന്‍; വീഡിയോ കാണാം

കൊച്ചി: തനിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് ചലച്ചിത്രതാരം അന്‍സിബ ഹസന്‍. തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം എന്നു ചോദിച്ചു, നരകം ഇല്ല എന്നു പറഞ്ഞു എന്നിങ്ങനെയാണ് പ്രചാരണങ്ങള്‍. എന്നാല്‍ താന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് അന്‍സിബ വിശദീകരിക്കുന്നു. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അന്‍സിബയുടെ വിശദീകരണം.

ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കളാണ് അവ തനിക്ക് ഫോര്‍വേര്‍ഡ് ചെയ്തു തന്നത്. ഈ വാര്‍ത്തകള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ പറയാന്‍ വലിയ ആളൊന്നുമല്ല താന്‍. ഒരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്.

മദ്രസാ അധ്യാപകരെപ്പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ക്ലിപ്പ് അപ്‌ലോഡ് ചെയ്തപ്പോള്‍ കവര്‍ പേജ് ആയി തന്റെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തത്. ഈ ഓഡിയോ കേള്‍ക്കുന്നവര്‍ താന്‍ പറഞ്ഞതാണെന്ന് വിചാരിക്കും. കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്നാണ് ഓഡിയോ കേട്ടപ്പോള്‍ തോന്നിയത്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ല.

നരകമില്ലെന്ന് അന്‍സിബ പറഞ്ഞുവെന്ന് ഒരു പ്രഭാഷണത്തില്‍ ഒരാള്‍ സംസാരിക്കുന്നത് കണ്ടു. താനൊരിക്കലും നരകം ഇല്ലെന്നോ നരകത്തെ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അത് വ്യാജ വാര്‍ത്തയാണെന്നും വീഡിയോയില്‍ അന്‍സിബ വ്യക്തമാക്കി. ഒരു ചാനലില്‍ സിനിമയെപ്പറ്റിയും സിനിമാ താരങ്ങളെ പറ്റിയും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ ഒരു സ്ത്രീ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം തന്റെ ഫോട്ടോയെന്ന രീതിയിലാണ് കാണിച്ചത്. താനാണെന്ന് ഉറപ്പുവരുത്താതെയാണ് ആ ഫോട്ടോ അവര്‍ ഉപയോഗിച്ചതെന്നും അന്‍സിബ പറയുന്നു.

ഫേസ്ബുക്ക് പേജില്‍ മതമൗലികവാദികളുടെ ഒട്ടേറെ ആക്രമണങ്ങള്‍ക്ക് അന്‍സിബ വിധേയായിട്ടുണ്ട്. തട്ടമിടാത്തിന്റെ പേരിലും ഗ്ലാമറസായ വേഷങ്ങളുടെ പേരിലും സൈബര്‍ സദാചാരവാദികളും മതമൗലികവാദികളും അന്‍സിബയുടെ പോസ്റ്റുകളില്‍ ‘ബോധവത്കരണ’ കമന്റുകളുമായി മുമ്പ് എത്തിയിട്ടുണ്ട്.

വീഡിയോ കാണാം