പ്രേമം വ്യാജ പതിപ്പ്; മാധ്യമങ്ങളോട് തട്ടിക്കയറി അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തില് മാധ്യമങ്ങളോട് തട്ടിക്കയറി അല്ഫോന്സ് പുത്രന്. ആന്റി പൈറസി സെല് മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തു വന്നപ്പോളായിരുന്നു പുത്രന് മാധ്യമപ്രവര്ത്തകരുമായി കോര്ത്തത്. വ്യാജ പതിപ്പ് പ്രചരിച്ച വിഷയത്തില് മാധ്യമങ്ങള്ക്ക് പ്രതികരണം നല്കാത്തതിനേക്കുറിച്ചുള്ള ചോദ്യമാണ് പുത്രനെ പ്രകോപിതനാക്കിയത്. സിനിമ ചോര്ത്തിയത് താനാണെന്ന റിപ്പോര്ട്ടുകള് അല്ഫോണ്സ് നിഷേധിച്ചു. താന് സംവിധാനം ചെയ്ത സിനിമ ചോര്ത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അല്ഫോണ്സ് പറഞ്ഞു
 | 

പ്രേമം വ്യാജ പതിപ്പ്; മാധ്യമങ്ങളോട് തട്ടിക്കയറി അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് തട്ടിക്കയറി അല്‍ഫോന്‍സ് പുത്രന്‍. ആന്റി പൈറസി സെല്‍ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തു വന്നപ്പോളായിരുന്നു പുത്രന്‍ മാധ്യമപ്രവര്‍ത്തകരുമായി കോര്‍ത്തത്. വ്യാജ പതിപ്പ് പ്രചരിച്ച വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതിനേക്കുറിച്ചുള്ള ചോദ്യമാണ് പുത്രനെ പ്രകോപിതനാക്കിയത്. സിനിമ ചോര്‍ത്തിയത് താനാണെന്ന റിപ്പോര്‍ട്ടുകള്‍ അല്‍ഫോണ്‍സ് നിഷേധിച്ചു. താന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മൊഴി ആന്റി പൈറസി സെല്‍ രേഖപ്പെടുത്തി. മൊഴിയെടുപ്പ് ഏഴു മണിക്കൂറോളം നീണ്ടു നിന്നു. ചില സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ വൈകിയതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രേമത്തിന്റെ പതിപ്പ് ചോര്‍ത്തിയത് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്.

വീഡിയോ കാണാം