സ്‌കൂളില്‍ എംആര്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ബോധരഹിതരായെന്ന വ്യാജവാര്‍ത്തയുമായി വാക്‌സിന്‍ വിരുദ്ധ പേജ്; നിയമ നടപടി സ്വീകരിക്കുമെന്ന് പിടിഎ

ഇന്നലെ ആരംഭിച്ച എംആര് വാക്സിനേഷന് ക്യാംപെയ്നിനെതിരെ വ്യാജപ്രചരണവുമായി വാക്സിന് വിരുദ്ധ ഫേസ്ബുക്ക് പേജ്. പാലാ, കടനാട് സെന്റ് സെബാസ്റ്റ്യന് ഹൈസ്കൂളില് വാക്സിന് എടുത്ത അഞ്ചോളം പെണ്കുട്ടികള് ബോധരഹിതരായെന്ന വാര്ത്തയാണ് ഇന്റര്നാഷണല് ഹ്യൂമന് റൈറ്റ്സ് അസോസിയേഷന് എന്ന പേജ് പ്രചരിപ്പിക്കുന്നത്. സ്കൂളില് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധികൃതര് പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള് സ്വീകരിക്കുമെന്ന് അധ്യാപക രക്ഷാകര്തൃ സംഘടന വ്യക്തമാക്കി.
 | 

സ്‌കൂളില്‍ എംആര്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ബോധരഹിതരായെന്ന വ്യാജവാര്‍ത്തയുമായി വാക്‌സിന്‍ വിരുദ്ധ പേജ്; നിയമ നടപടി സ്വീകരിക്കുമെന്ന് പിടിഎ

ഇന്നലെ ആരംഭിച്ച എംആര്‍ വാക്‌സിനേഷന്‍ ക്യാംപെയ്‌നിനെതിരെ വ്യാജപ്രചരണവുമായി വാക്‌സിന്‍ വിരുദ്ധ ഫേസ്ബുക്ക് പേജ്. പാലാ, കടനാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ വാക്‌സിന്‍ എടുത്ത അഞ്ചോളം പെണ്‍കുട്ടികള്‍ ബോധരഹിതരായെന്ന വാര്‍ത്തയാണ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന പേജ് പ്രചരിപ്പിക്കുന്നത്. സ്‌കൂളില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധ്യാപക രക്ഷാകര്‍തൃ സംഘടന വ്യക്തമാക്കി.

അഞ്ചാംപനി, റൂബെല്ല എന്നീ രോഗങ്ങള്‍ക്കെതിരെ എംആര്‍ വാക്‌സിന്‍ സ്‌കൂളുകള്‍ വഴി നല്‍കാനുള്ള നീക്കത്തിനെതിരെ വാക്‌സിന്‍ വിരുദ്ധ ലോബി ശക്തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വാക്‌സിനേഷനെതിരെ ഒട്ടേറെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സ്‌കൂളില്‍ എംആര്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ബോധരഹിതരായെന്ന വ്യാജവാര്‍ത്തയുമായി വാക്‌സിന്‍ വിരുദ്ധ പേജ്; നിയമ നടപടി സ്വീകരിക്കുമെന്ന് പിടിഎ

വാക്‌സിനേഷനെതിരെ വ്യാജപ്രചാരണം നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചുകൊണ്ടാണ് മനുഷ്യാവകാശത്തിന്റെ പേരില്‍ ഒരു സംഘം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്.

പേജിന്റെ പോസ്റ്റുകളെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നുണ്ടെങ്കിലും നിരവധി പേരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.