വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വീട്ടമ്മയെ പീഡിപ്പിച്ച കേസില് ഓര്ത്തഡോക്സ് വൈദികര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്ഗീസ്, ഫാ.ജെയ്സ് കെ ജോര്ജ്, ഫാ. ജോബ് മാത്യു എന്നിവരാണ് മുന്കൂര് ജാമ്യത്തിന് ഹര്ജി നല്കിയത്. പ്രതികള്ക്കെതിരെ വ്യക്തമായ മൊഴിയുള്ളതിനാല് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
 | 

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയത്. പ്രതികള്‍ക്കെതിരെ വ്യക്തമായ മൊഴിയുള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കസില്‍ വൈദികര്‍ക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വൈദികര്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യവും കോടതി തള്ളി. വൈദികരെല്ലവരും ഒളിവിലാണ്.

അഞ്ച് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്. കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ആദ്യഘട്ടത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി രഹസ്യമൊഴി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസവും ക്രൈം ബ്രാഞ്ച് ഇവരുടെ മൊഴിയെടുത്തിരുന്നു. ഇതോടെ വൈദികരുടെ അറസ്റ്റുണ്ടാകുമെന്നത് ഉറപ്പായി.