‘ഹാപ്പി ബര്‍ത്ത്‌ഡേ മമ്മൂക്കാ’; അനു സിതാരയുടെ പിറന്നാളാശംസ കുറച്ച് വ്യത്യസ്തമാണ്, വീഡിയോ

'ഹാപ്പി ബര്ത്ത്ഡേ മമ്മൂക്കാ'; അനു സിതാരയുടെ പിറന്നാളാശംസ കുറച്ച് വ്യത്യസ്തമാണ്, വീഡിയോ
 | 
‘ഹാപ്പി ബര്‍ത്ത്‌ഡേ മമ്മൂക്കാ’; അനു സിതാരയുടെ പിറന്നാളാശംസ കുറച്ച് വ്യത്യസ്തമാണ്, വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആരാധകരും സിനിമാ താരങ്ങളും പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഫാന്‍സ് പേജുകളില്‍ താരത്തിന് ആശംസകളുമായി ആയിരങ്ങളാണ് എത്തുന്നത്. മലയാളത്തിലെ മറ്റ് താരങ്ങളും മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇവയില്‍ വളരെ വ്യത്യസ്തമായ ഒരു പിറന്നാള്‍ ആശംസയാണ് നടി അനു സിതാര മമ്മൂട്ടിക്ക് നേര്‍ന്നത്.

വിവിധ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഷാളിലൂടെ തന്റെ ഇഷ്ട താരത്തിന് അനു സിതാര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ചിത്രങ്ങള്‍ക്ക് താഴെ ഹാപ്പി ബര്‍ത്ത്‌ഡേ എന്നും കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതിന്റെ വീഡിയോയും താരം പുറത്തു വിട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ താന്‍ ഒരു മമ്മൂട്ടി ആരാധികയാണെന്ന് അനു സിതാര പല വേദികളിലും പറഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

https://www.facebook.com/actressanusithara/videos/675885316240721/?t=11