അപ്പാനി രവി വിവാഹിതനായി

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ വില്ലന് കഥാപാത്രങ്ങളിലൊരാളായ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാര് വിവാഹിതനായി. തിരുവനന്തപുരത്ത് ആറ്റുകാല് ക്ഷേത്രത്തില്വെച്ചായിരുന്നു വിവാഹം. കാലടി സര്വകലാശാലയില് വിദ്യാര്ത്ഥികൂടിായ ശരത്കുമാര് ദീര്ഘകാല പ്രണയത്തിനു ശേഷമാണ് വിവാഹിതനായത്. രേഷ്മയാണ് വധു.
 | 

അപ്പാനി രവി വിവാഹിതനായി

തിരുവനന്തപുരം: അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ വില്ലന്‍ കഥാപാത്രങ്ങളിലൊരാളായ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാര്‍ വിവാഹിതനായി. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികൂടിായ ശരത്കുമാര്‍ ദീര്‍ഘകാല പ്രണയത്തിനു ശേഷമാണ് വിവാഹിതനായത്. രേഷ്മയാണ് വധു.

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശരത്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ശരത് വിവാഹവേദിയില്‍ എത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശരത്കുമാര്‍.

അപ്പാനി രവി വിവാഹിതനായി

ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ശരത് കുമാര്‍ എത്തുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗത്തിലും ശരത്കുമാര്‍ അഭിനയിക്കുന്നു.