മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില് ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഒളിവില് പോയ അപ്പുണ്ണി മുന്കൂര് ജാമ്യത്തിന് അപേക്ഷ നല്കി. ഗൂഢാലോചനയില് പങ്കില്ലെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില് പറയുന്നു. ദിലീപിനെതിരെ തെളിവില്ല. തന്നെയും നാദിര്ഷയെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരെ തെളിവുകള് സൃഷ്ടിക്കാനാണ് പദ്ധതിയെന്നും അപ്പുണ്ണി ആരോപിക്കുന്നു. അറസ്റ്റിലായ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ രണ്ട് തവണ ചോദ്യം ചെയ്യാന് പോലീസ് വിളിപ്പിച്ചിരുന്നു. ദിലീപ് അറസ്റ്റിലായതോടെ വീണ്ടും അപ്പുണ്ണിയെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.
 | 

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഒളിവില്‍ പോയ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലീപിനെതിരെ തെളിവില്ല. തന്നെയും നാദിര്‍ഷയെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരെ തെളിവുകള്‍ സൃഷ്ടിക്കാനാണ് പദ്ധതിയെന്നും അപ്പുണ്ണി ആരോപിക്കുന്നു. അറസ്റ്റിലായ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. ദിലീപ് അറസ്റ്റിലായതോടെ വീണ്ടും അപ്പുണ്ണിയെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിയുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. ഏലൂരിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ 5 മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്.

ഇതോടെ അപ്പുണ്ണി ഒളിവിലാണെന്ന് പോലീസ് നിഗമനത്തിലെത്തുകയായിരുന്നു. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.