ബാലഭാസ്‌കറിന്റ മരണം; കാറോടിച്ചത് അര്‍ജുന്‍ എന്ന് ഫോറന്‍സിക് പരിശോധനാ ഫലം

സംഗീതസംവിധായകന് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള് കാറോടിച്ചിരുന്നത് അര്ജുന് എന്ന് സ്ഥിരീകരണം.
 | 
ബാലഭാസ്‌കറിന്റ മരണം; കാറോടിച്ചത് അര്‍ജുന്‍ എന്ന് ഫോറന്‍സിക് പരിശോധനാ ഫലം

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുന്‍ എന്ന് സ്ഥിരീകരണം. ഫോറന്‍സിക് പരിശോധനയിലാണ് കാറോടിച്ചത് അര്‍ജുന്‍ ആണെന്ന് വ്യക്തമായത്. അര്‍ജുന്റെ തലയ്ക്ക് പരിക്കേറ്റത് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നതിനാലാണെന്ന് പരിശോധനയില്‍ വ്യക്തമായി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും അര്‍ജുനാണ് വാഹനമോടിച്ചത് എന്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു അര്‍ജുന്‍ മൊഴി നല്‍കിയത്.

ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ വീണ്ടും രംഗത്തെത്തി. ബാലഭാസ്‌കറിന്റെ രണ്ട് മാനേജര്‍മാര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. കാറോടിച്ചത് അര്‍ജുനാണെന്ന് വ്യക്തമായതോടെ സംശയം കൂടുതല്‍ ബലപ്പെടുകയാണെന്ന് പിതാവ് പറഞ്ഞു.