ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പി.എസ്.ശ്രീധരന്‍പിള്ള; ശബരിമല സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

ശബരിമലയില് എത്തിയ കെ.പി.ശശികലയുടെയു മറ്റു നേതാക്കളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ള. അവരെ അറസ്റ്റ് ചെയ്യാന് ആരാണ് അധികാരം നല്കിയതെന്നും അറസ്റ്റ് എന്തധികാരത്തിലാണെന്നും ശ്രീധരന്പിള്ള ചോദിച്ചു. കരുതല് തടങ്കലാണെന്നാണ് പറയുന്നത്. എന്നാല് 1975ന് ശേഷം പൊതു പ്രവര്ത്തനത്തിന്റെ പേരില് കരുതല് തടങ്കല് പാടില്ലെന്നാണ് നിയമമെന്നും പിള്ള പറഞ്ഞു.
 | 
ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പി.എസ്.ശ്രീധരന്‍പിള്ള; ശബരിമല സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

കോഴിക്കോട്: ശബരിമലയില്‍ എത്തിയ കെ.പി.ശശികലയുടെയു മറ്റു നേതാക്കളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. അവരെ അറസ്റ്റ് ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയതെന്നും അറസ്റ്റ് എന്തധികാരത്തിലാണെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. കരുതല്‍ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ 1975ന് ശേഷം പൊതു പ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ പാടില്ലെന്നാണ് നിയമമെന്നും പിള്ള പറഞ്ഞു.

ശബരിമല സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആറ്, ഏഴ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ടെന്നും പിള്ള വെളിപ്പെടുത്തി. വിഷയം സംസ്ഥാന പരിധിയില്‍ മാത്രം വരുന്നതല്ല.കേന്ദ്രസര്‍ക്കാരിനെ കൂടി ഇക്കാര്യത്തില്‍ ഇടപെടുവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പിള്ള വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല ശബരിമലയില്‍ വരുന്നത്. അഞ്ചു കോടിയിലേറെ ആളുകള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. ഇത്രയും ആളുകള്‍ വരുന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് പോലീസ് അയ്യപ്പന്മാര്‍ വേണ്ട എന്ന തീരുമാനമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.