അരുവിക്കര ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; ജില്ലാ ഭരണകൂടം വിവാദത്തില്‍

അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്ന സംഭവത്തില് വിവാദം.
 | 
അരുവിക്കര ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; ജില്ലാ ഭരണകൂടം വിവാദത്തില്‍

തിരുവനന്തപുരം: അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്ന സംഭവത്തില്‍ വിവാദം. പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയിലാണ് ഡാം തുറന്നു വിട്ടത്. അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതിനാലാണ് ഡാം തുറന്നു വിട്ടതെന്നാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അണക്കെട്ട് തുറന്നതെന്ന് വാട്ടര്‍ അതോറിറ്റിയും വ്യക്തമാക്കുന്നു.

എന്നാല്‍ അണക്കെട്ട് തുറക്കുന്നതിന് മുമ്പായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുലര്‍ച്ചെ നഗരത്തിന്റെ പല ഭാഗങ്ങളും പ്രളയത്തിലായിരുന്നു. എന്നാല്‍ അരുവിക്കര ഡാം തുറന്നതുമായി ഇതിന് ബന്ധമില്ലെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

കിള്ളിയാറില്‍ വെള്ളപ്പൊക്കം ഉണ്ടായതിനാലാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായതെന്നാണ് വിശദീകരണം. പൂലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയില്‍ ഡാമിന്റെ ഷട്ടറുകള്‍ ഓരോന്നും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നും ജല അതോറിറ്റി പറയുന്നു.