തനിക്കെതിരെ പ്രചരിപ്പിച്ചത് സാധുതയില്ലാത്ത ധാരണാപത്രമെന്ന് ആഷിഖ് അബു; അസത്യപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

താന് മാനേജിംഗ് ഡയറക്ടറായ ഡ്രീം മില് സിനിമാസിനെതിരെ ഉയര്ന്ന ആരോപണത്തില് പ്രചരിപ്പിച്ചത് അസാധുവായ ധാരണാപത്രമെന്ന വിശദീകരണവുമായി സംവിധായകന് ആഷിഖ് അബു. ഡ്രീം മില് സിനിമാസിന്റെ ഫേസ്ബുക്ക് പേജില് ചെയര്മാനായ സന്തോഷ് കുരുവിളക്കൊപ്പം നല്കിയ പോസ്റ്റിലാണ് വിശദീകരണം. ഈ പോസ്റ്റ് ആഷിഖ് അബു ഷെയര് ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റ് പറയുന്നു.
 | 

തനിക്കെതിരെ പ്രചരിപ്പിച്ചത് സാധുതയില്ലാത്ത ധാരണാപത്രമെന്ന് ആഷിഖ് അബു; അസത്യപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

കൊച്ചി: താന്‍ മാനേജിംഗ് ഡയറക്ടറായ ഡ്രീം മില്‍ സിനിമാസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രചരിപ്പിച്ചത് അസാധുവായ ധാരണാപത്രമെന്ന വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഡ്രീം മില്‍ സിനിമാസിന്റെ ഫേസ്ബുക്ക് പേജില്‍ ചെയര്‍മാനായ സന്തോഷ് കുരുവിളക്കൊപ്പം നല്‍കിയ പോസ്റ്റിലാണ് വിശദീകരണം. ഈ പോസ്റ്റ് ആഷിഖ് അബു ഷെയര്‍ ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റ് പറയുന്നു.

വണ്‍നസ് മീഡിയ എന്ന കമ്പനിയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ നിക്ഷേപത്തില്‍ പങ്കാളിയായത്. അബുദാബി ഹെക്‌സ എന്ന എണ്ണക്കമ്പനിയുടെ ഉടമ അബ്ദുല്‍ റഹ്മാന്‍, ദുബായ് വണ്‍നെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് കമ്പനിയായ വണ്‍നെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്.

പല ഗഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങി. ഇക്കാര്യത്തില്‍ പരാതി അറിയിച്ചതോടെ പിഴവ് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുതന്നെങ്കിലും അതാവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് അബ്ദുല്‍ റഹ്മാന്‍ കൊച്ചിയിലെത്തി ശ്രീകാന്തിനെ തന്റെ ദുബായ് കമ്പനിയായ വണ്‍നെസ്സ് മീഡിയയില്‍ നിന്ന് പുറത്താക്കിയതായും, കൊച്ചിയിലെ ശ്രീകാന്തുമായുള്ള പാര്‍ട്ണര്‍ഷിപ്പ് കമ്പനി നിലനില്‍ക്കുന്നില്ലെന്നും അറിയിച്ചു. അതേ പേരില്‍ തന്നെയുള്ള മറ്റൊരു പ്രൊപ്രൈറ്റര്‍ഷിപ് കമ്പനി അബ്ദുള്‍ റഹ്മാന്റെ സോള്‍ പ്രോപ്രൈറ്റര്‍ഷിപ്പില്‍ ആരംഭിക്കുകയും ചെയ്തു.

ഇതോടെ ശ്രീകാന്ത് ഒപ്പിട്ട ധാരണാപത്രം സ്വാഭാവികമായും അസാധുവായി. അബ്ദുള്‍ റഹ്മാന്‍ പ്രോപ്രൈറ്റര്‍ ആയുള്ള കമ്പനി പുതിയ ധാരണാപത്രം ഒപ്പുവെക്കാം എന്ന വാക്കാലുള്ള ധാരണയില്‍ വ്യവഹാരങ്ങള്‍ അസുഖകരമായ തന്നെ മുന്നോട്ടുപോയി. ദുബായ് കമ്പനിയില്‍ ശ്രീകാന്ത് ഉണ്ടാക്കിയ കോടികളുടെ നഷ്ട്ടം വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രശ്‌നത്തിന്റെ ചൂണ്ടിക്കാട്ടി പിന്നീട് പലതവണ അബ്ദുല്‍ റഹ്മാന്‍ പണം കൃത്യസമയത്തു എത്തിക്കുന്നതില്‍ വീഴ്ച വരുത്തുകയും വാക്കാലുള്ള ധാരണപ്രകാരം തരേണ്ട നിക്ഷേപതുക മുഴുവനായി തരാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അബ്ദുല്‍ റഹ്മാന്റെ ബാക്കി നിക്ഷേപം പ്രതീക്ഷിക്കാതെ തന്നെ ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് പോസ്റ്റ് വിശദീകരിക്കുന്നു.

രൂപീകരിക്കപ്പെട്ട പുതിയ പ്രൊപ്രൈറ്റര്‍ഷിപ്പ് കമ്പനിയുമായി പുതുക്കിയ ധാരണാപത്രം ഒപ്പിടുന്നത് പുതിയ സാഹചര്യത്തില്‍ നടന്നിട്ടില്ല. ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണെന്നും ആഷിഖ് അബു വിശദീകരിക്കുന്നു.

ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ആഷിഖ് അബുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അബുദാബിയിലുള്ള റഹ്മാന്‍ എന്നയാളുമായി ചേര്‍ന്ന് പത്ത് കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച കമ്പനിയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം നിര്‍മിച്ചതെന്നായിരുന്നു ആരോപണം. പതിനൊന്ന് കോടിയോളം ലാഭമുണ്ടാക്കിയ ചിത്രത്തിന്റെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാര്‍ത്ഥ നിര്‍മാതാക്കളുടെ പേര് വെക്കുകയോ അവര്‍ക്ക് മുതല്‍മുടക്കോ ലാഭവിഹിതമോ നല്‍കിയില്ലെന്നും ആരോപണമുണ്ടായിരുന്നു.