സര്‍ക്കാര്‍ നീതി പാലിക്കുക! ഹാഷ്ടാഗ് പോസ്റ്റുമായി ആഷിഖ് അബു

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു നേരെയുണ്ടായ പോലീസ് നടപടിയില് പ്രതിഷേധം തുടരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരും പോലീസ് നടപടിയിലും സര്ക്കാര് നിലപാടിലും വന് പ്രതിഷേധമാണ് ഉയര്ത്തുന്നത്. സര്ക്കാര് നീതിപാലിക്കുക എന്ന ആവശ്യമാണ് സംവിധായകന് ആഷിഖ് അബു ഫേസ്ബുക്കില് ഉയര്ത്തുന്നത്. എന്നും ജിഷ്ണുവിനൊപ്പം, മഹിജക്കൊപ്പം എന്നീ ഹാഷ്ടാഗുകളും ആഷിഖ് തന്റെ പേജില് പോസ്റ്റ് ചെയ്തു.
 | 

സര്‍ക്കാര്‍ നീതി പാലിക്കുക! ഹാഷ്ടാഗ് പോസ്റ്റുമായി ആഷിഖ് അബു

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം തുടരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരും പോലീസ് നടപടിയിലും സര്‍ക്കാര്‍ നിലപാടിലും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ നീതിപാലിക്കുക എന്ന ആവശ്യമാണ് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ ഉയര്‍ത്തുന്നത്. എന്നും ജിഷ്ണുവിനൊപ്പം, മഹിജക്കൊപ്പം എന്നീ ഹാഷ്ടാഗുകളും ആഷിഖ് തന്റെ പേജില്‍ പോസ്റ്റ് ചെയ്തു.

ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെത്തുടര്‍ന്നാണ് മഹിജയും കുടുംബവും പോലീസ് ആസ്ഥാനത്ത് നിരാഹാര സമരം നടത്താന്‍ ഇന്നലെയെത്തിയത്. ആസ്ഥാനത്തിനു മുന്നില്‍ തടഞ്ഞ പോലീസ് ഇവരെ വലിച്ചിഴയ്ക്കുകയും പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ മഹിജ ഇപ്പോള്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിരാഹാര സമരം ആരംഭിച്ച ഇവര്‍ സമരം പിന്നീട് ഡിജിപി ഓഫീസിനു മുമ്പിലേക്ക് മാറ്റുമെന്ന് അറിയിച്ചു.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള നിരവധി പേര്‍ പോലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണു പിണറായി വിജയനെ പ്രകീര്‍ത്തിച്ച് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടും നിരവധി പേര്‍ പ്രതിഷേധിച്ചു.

പോസ്റ്റ് കാണാം