സൗദി രാജകുമാരി പര്‍ദ്ദ ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തതിന് ആഷിക് അബുവിന്റെ പേജില്‍ ‘കോയമാരുടെ’ പൊങ്കാല

സൗദി രാജകുമാരിയായ അമീറ അല് തവീല് ഹിജാബും പര്ദ്ദയും ഉപേക്ഷിക്കുന്ന വാര്ത്ത ഷെയര് ചെയ്തതിനേത്തുടര്ന്ന് സിനിമാ സംവിധായകന് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പേജില് ഒരു വിഭാഗം ആളുകളുടെ ശകാരപ്രളയം. ആഷിഖിനെതിരെ പ്രകോപനപരമായ വാക്കുകളാണ് പലരും ഉപയോഗിക്കുന്നത്. മുസ്ലീം നാമധാരികളാണ് ആഷിഖിനെ ചീത്തവിളിക്കുന്നവരില് ഭൂരിപക്ഷവും.
 | 

സൗദി രാജകുമാരി പര്‍ദ്ദ ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തതിന് ആഷിക് അബുവിന്റെ പേജില്‍ ‘കോയമാരുടെ’ പൊങ്കാല

കൊച്ചി: സൗദി രാജകുമാരിയായ അമീറ അല്‍ തവീല്‍ ഹിജാബും പര്‍ദ്ദയും ഉപേക്ഷിക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിനേത്തുടര്‍ന്ന് സിനിമാ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വിഭാഗം ആളുകളുടെ ശകാരപ്രളയം. ആഷിഖിനെതിരെ പ്രകോപനപരമായ വാക്കുകളാണ് പലരും ഉപയോഗിക്കുന്നത്. മുസ്ലീം നാമധാരികളാണ് ആഷിഖിനെ ചീത്തവിളിക്കുന്നവരില്‍ ഭൂരിപക്ഷവും.

സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ രംഗത്തെത്തിയത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായതെന്ന് വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്തയില്‍ സൗദി അറേബ്യക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്ളതാണ് ചിലരെ പ്രകോപിപ്പിച്ചത്. ‘ഇന്ത്യയിലെ സ്ത്രീകളേക്കാള്‍ സുരക്ഷിതരാണ് സൗദിയിലെ സ്ത്രീകള്‍’ എന്ന് ഇവര്‍ പറയുന്നു.

‘നീ കരുതും പോലെ, അല്ലെങ്കില്‍ നീ ഉദ്ദേശിക്കുന്ന പോലത്തെ നിയമങ്ങള്‍ സൗദിയില്‍ വരുത്താന്‍ കല്ലിങ്കലിന്റ വകയില്‍ സ്ത്രീധനം കിട്ടിയതല്ല സൗദി എന്ന് മനസ്സിലാക്കണം കഞ്ചാവ് അബു’ എന്നാണ് ഒരു സൗദി പക്ഷക്കാരന്‍ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിരിക്കുന്നത്. ആഷിഖ് സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിനേക്കുറിച്ച് പരാമര്‍ശിച്ചാണ് പലരുടേയും ചീത്ത വിളി.

പോസ്റ്റ് കാണാം