ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പോലീസ് സ്റ്റേഷനിലെ ശുചിമുറി വിവാദത്തില് ആരോപണ വിധേയനായ എഎസ്ഐക്ക് സസ്പെന്ഷന്. സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില് ആരോപണ വിധേയനായ എഎസ്ഐ കെ.എം മനോജ്കുമാറിനെയാണ് സസ്പെന്ഡ് ചെയ്തത്. ശുചിമുറി ഉപയോഗിക്കാനെത്തിയ തന്നെ കയ്യേറ്റം ചെയതു എന്നാണ് ആശിഷ് ആരോപിക്കുന്നതെങ്കിലും ഈ സംഭവത്തില് കേസെടുത്തിട്ടില്ല.
 | 

ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പോലീസ് സ്റ്റേഷനിലെ ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ എഎസ്‌ഐ കെ.എം മനോജ്കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശുചിമുറി ഉപയോഗിക്കാനെത്തിയ തന്നെ കയ്യേറ്റം ചെയതു എന്നാണ് ആശിഷ് ആരോപിക്കുന്നതെങ്കിലും ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.

പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആശിഷ് രാജ് പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞു. എന്നാല്‍ പോലീസ് അത് അനുവദിച്ചില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആശിഷ് പറയുന്നത്.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഉണ്ടെന്നും സുരക്ഷ കണക്കിലെടുത്തു ശുചിമുറി സൗകര്യം നല്‍കാന്‍ കഴിയില്ലെന്നുമുള്ള പൊലീസുകാരുടെ മറുപടി കണക്കിലെടുക്കാതെ ബഹളമുണ്ടാക്കിയെന്നാണു പൊലീസ് വ്യക്തമാക്കിയത്. ആശിഷിന്റെ പരാതിയില്‍ സിഐ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മനോജ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.