ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു; വിവരമറിയിച്ച് പിഷാരടി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടി അവസാനിപ്പിക്കുന്നു. ഒന്നുരണ്ട് എപ്പിസോഡുകള് കൂടി മാത്രമേ ഇനി ബാക്കിയുള്ളുവെന്ന് പരിപാടിയുടെ അവതാരകരില് ഒരാളായ രമേഷ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. സിനിമാ താരം മുകേഷ്, പിഷാരടി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്.
 | 

ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു; വിവരമറിയിച്ച് പിഷാരടി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടി അവസാനിപ്പിക്കുന്നു. ഒന്നുരണ്ട് എപ്പിസോഡുകള്‍ കൂടി മാത്രമേ ഇനി ബാക്കിയുള്ളുവെന്ന് പരിപാടിയുടെ അവതാരകരില്‍ ഒരാളായ രമേഷ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സിനിമാ താരം മുകേഷ്, പിഷാരടി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍.

കഴിഞ്ഞ അഞ്ച് വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയിലായിരുന്നു ഈ പരിപാടിയെന്ന് പിഷാരടി പറയുന്നു. കളേഴ്‌സ് ചാനലിലെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പരിപാടിയുടെ മാതൃകയിലാണ് 2013ല്‍ ബഡായി ബംഗ്ലാവ് സംപ്രേഷണം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പരിപാടികളുടെ പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ തന്നെയാണ് ഇതിന്റെയും പ്രൊഡ്യൂസര്‍. ആര്യ, ധര്‍മജന്‍, മനോജ് ഗിന്നസ്, പ്രസീദ തുടങ്ങിയവര്‍ വ്യത്യസ്ത വേഷങ്ങളില്‍ ഈ പരിപാടിയില്‍ എത്തി

പിഷാരടിയുടെ പോസ്റ്റ് വായിക്കാം

പ്രിയമുള്ളവരെ.
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്‌ളാവ്’ പര്യവസാനിപ്പിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു.
ഡയാന സില്‍വേര്‍സ്റ്റര്‍, മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്‌സ്,
ബഡായി ബംഗ്‌ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ..

ചാനലും…പരിപാടിയും. ..കലാകാരനുമെല്ലാം…പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ്…
ആ സത്യം
ആ ശക്തി നിങ്ങളാണ്

പ്രിയമുള്ളവരെ….സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’…

Posted by Ramesh Pisharody on Sunday, May 27, 2018