വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു; അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തീയേറ്ററുകളില്‍ സംഭവിച്ചത് വിശദീകരിച്ച് ആസിഫലി

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന് തീയേറ്ററുകളില് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് നടന് ആസിഫലി. വിതരണം വേണ്ട രീതിയില് നടക്കാത്തതാണ് ചിത്രത്തിന് സംഭവിച്ച പരാജയമെന്ന് ആസിഫലി പറയുന്നു. ഈ സിനിമ തീയേറ്ററുകളില് നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര് നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രക്ഷകരിലേയ്ക്ക് വേണ്ട രീതിയില് എത്തിക്കാന് കഴിയാതെയും, വേണ്ടത്ര പ്രദര്ശനങ്ങള് കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുതെന്ന് ആസിഫലി ഫേസ്ബുക്കില് കുറിച്ചു.
 | 

വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു; അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തീയേറ്ററുകളില്‍ സംഭവിച്ചത് വിശദീകരിച്ച് ആസിഫലി

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് തീയേറ്ററുകളില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് നടന്‍ ആസിഫലി. വിതരണം വേണ്ട രീതിയില്‍ നടക്കാത്തതാണ് ചിത്രത്തിന് സംഭവിച്ച പരാജയമെന്ന് ആസിഫലി പറയുന്നു. ഈ സിനിമ തീയേറ്ററുകളില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുതെന്ന് ആസിഫലി ഫേസ്ബുക്കില്‍ കുറിച്ചു.

താനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള, സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് തോന്നിയിരുന്നു. ഒടുവില്‍ ഈ സിനിമ എത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. തന്റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചു.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ഗോദ സിനിമയുടെ ഡയറക്ടര്‍ ബേസില്‍, ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇത് വരെ ഓമനക്കുട്ടന്‍ കണ്ടവര്‍ക്കും അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി, ഇതൊരു ബ്രില്ല്യന്റ് എക്‌സ്ട്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എനെനിക്ക് ഉറപ്പുണ്ടെന്ന് ആസിഫലി കുറിക്കുന്നു.

തന്റെ ചിത്രം കാണേണ്ടവര്‍ എത്രയും വേഗം തീയേറ്ററുകളില്‍ എത്തി കാണണമെന്നും തീയേറ്ററുകളില്‍ നിന്ന് അത് ഉടന്‍ പുറത്താകുമെന്നും സംവിധായകനായ വി.എസ്. രോഹിത് തന്നെയാണ് ആദ്യം പരാതിപ്പെട്ടത്.