എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ഡ്യൂട്ടി ബുക്കില്‍ തിരുത്തല്‍ വരുത്തി

പോലീസ് ഡ്രൈവറെ മര്ദ്ദിച്ച സംഭവത്തില് എഡിജിപിയുടെ മകളെ രക്ഷിക്കാന് നീക്കം നടക്കുന്നതായി സൂചന. ഡ്യൂട്ടി ബുക്ക് തിരുത്തി സംഭവ ദിവസം ഗവാസ്കറല്ല വാഹനം ഓടിച്ചതെന്ന് വരുത്താന് നീക്കം നടക്കുന്നതായാണ് വിവരം. ജൂണ് 14നാണ് തനിക്ക് മര്ദ്ദനമേറ്റതെന്നാണ് ഗവാസ്കര് പരാതിയില് പറയുന്നത്. അന്ന് എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യോഗിക വാഹനം ഓടിച്ചത് ജയ്സണ് എന്ന ഡ്രൈവറായിരുന്നുവെന്നാണ് ഡ്യൂട്ടി ബുക്കില് രേഖപ്പെടുത്തിയിരിക്കുന്നത്.
 | 

.എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ഡ്യൂട്ടി ബുക്കില്‍ തിരുത്തല്‍ വരുത്തി

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം നടന്നതായി സൂചന. ഡ്യൂട്ടി ബുക്ക് തിരുത്തി സംഭവ ദിവസം ഗവാസ്‌കറല്ല വാഹനം ഓടിച്ചതെന്ന് വരുത്താന്‍ നീക്കം നടക്കുന്നതായാണ് വിവരം. ജൂണ്‍ 14നാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നത്. അന്ന് എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യോഗിക വാഹനം ഓടിച്ചത് ജയ്‌സണ്‍ എന്ന ഡ്രൈവറായിരുന്നുവെന്നാണ് ഡ്യൂട്ടി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഗവാസ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് താന്‍ വാഹനമെടുത്തതെന്ന് ജയ്‌സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഗവാസ്‌കര്‍ ഓടിച്ച വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്ന സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയുടെ വാദവും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. അപകടം നടന്നതായി തെളിവ് ലഭിച്ചില്ല.

അന്വേഷണസംഘവും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തി പരിശോധനയിലാണ് ഇക്കാര്യ വ്യക്തമായത്. സ്‌നിഗ്ദ്ധയുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിലുള്ള വൈരുദ്ധ്യം ഇവര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.