വരാപ്പുഴ കേസില്‍ എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണത്തില് എ.വി.ജോര്ജിനെ വീണ്ടും ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജോര്ജിനെ ചോദ്യം ചെയ്തത്. കേസില് കൂടുതല് വ്യക്തതയ്ക്കു വേണ്ടിയാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എസ്പി പറഞ്ഞിട്ടാണു സംഭവസ്ഥലത്തേക്കു പോയതെന്നു കൊലക്കേസില് പ്രതികളായ ആര്ടിഎഫ് അംഗങ്ങള് മൊഴി നല്കിയിരുന്നു.
 | 

വരാപ്പുഴ കേസില്‍ എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജോര്‍ജിനെ ചോദ്യം ചെയ്തത്. കേസില്‍ കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടിയാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എസ്പി പറഞ്ഞിട്ടാണു സംഭവസ്ഥലത്തേക്കു പോയതെന്നു കൊലക്കേസില്‍ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു.

റൂറല്‍ എസ്പിയായിരുന്ന ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഡിജിപിയുടെ അനുമതിയില്ലാതെയാണ് റൂറല്‍ ടൈഗര്‍ ഫോഴസ് എന്ന പേരില്‍ എസ്പി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. ഇവര്‍ക്ക് പ്രത്യേക സഫാരി സ്യൂട്ട് യൂണിഫോമായി നല്‍കുകയും ചെയ്തിരുന്നു.

22 അംഗ സ്‌ക്വാഡിനു ജോര്‍ജ് പൊലീസിന്റെ രഹസ്യ ഫണ്ട് ഉപയോഗിച്ചാണ് യൂണിഫോം നല്‍കിയത്. ഇവര്‍ രേഖാമൂലമുള്ള ഉത്തരവില്ലാതെ ആളുകളെ പിടികൂടിയെന്നും അംഗങ്ങള്‍ക്കു ക്രമവിരുദ്ധമായി ബഹുമതികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.