പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം? സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ഗോപാലകൃഷ്ണന്‍

പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്.
 | 
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം? സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ഗോപാലകൃഷ്ണന്‍

തൃശൂര്‍: പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യമെന്ന് ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. സിഎഎ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കുന്നത് വര്‍ഗ്ഗീയതയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. വര്‍ഗ്ഗീയതയാണെങ്കില്‍ പണം നല്‍കുന്നത് സിപിഎം തടയുമോ എന്നും മുഖ്യമന്ത്രി എസ്ഡിപിഐയെപ്പോലെ ചിന്തിക്കുകയാണ്.

അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മാപ്പ് ചോദിച്ചു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.