കൊവിഡ് 19; റിമാന്‍ഡ് പ്രതികള്‍ക്കും വിചാരണത്തടവുകാര്‍ക്കും ഏപ്രില്‍ 30 വരെ ജാമ്യം നല്‍കി ഹൈക്കോടതി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ വിചാരണത്തടവുകാര്ക്കും റിമാന്ഡ് പ്രതികള്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
 | 
കൊവിഡ് 19; റിമാന്‍ഡ് പ്രതികള്‍ക്കും വിചാരണത്തടവുകാര്‍ക്കും ഏപ്രില്‍ 30 വരെ ജാമ്യം നല്‍കി ഹൈക്കോടതി

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യമാണ് അനുവദിച്ചരിക്കുന്നത്. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

ജാമ്യത്തിന് അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണം. എന്നാല്‍ സ്ഥിരം കുറ്റവാളികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ല. ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിബന്ധനയുണ്ട്.

ജാമ്യത്തിന്റെ കാലാവധി കഴിയുമ്പോള്‍ അതാത് കോടതികളില്‍ പ്രതികള്‍ ഹാജരാകണം. ജാമ്യം തുടരണോ എന്ന കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാം.