ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണ് ചെറുതായി തുറന്നു

വാഹനാപകടത്തില് പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യത്തില് നേരിയ പുരോഗതി. അദ്ദേഹം ചെറുതായി കണ്ണുകള് തുറന്നതായി ഡോക്ടര്മാര് അറിയിച്ചു. ഭാര്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഭാര്യ ലക്ഷ്മി കരഞ്ഞതായി കുടുംബത്തോട് അടുത്ത് നില്ക്കുന്ന വൃത്തങ്ങളെ ഉദ്ദരിച്ച് മനോരമ ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നു. ഡ്രൈവര് അര്ജുനന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമായിട്ടില്ല. മൂന്നു പേരുടെയും കാര്യത്തില് 24 മണിക്കൂറെങ്കിലും കഴിഞ്ഞാലെ കൃത്യമായി എന്തെങ്കിലും പറയാന് കഴിയൂവെന്നാണ് ഡോക്ടര്മാര് അറിയിച്ചിരിക്കുന്നത്.
 | 

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണ് ചെറുതായി തുറന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതി. അദ്ദേഹം ചെറുതായി കണ്ണുകള്‍ തുറന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഭാര്യ ലക്ഷ്മി കരഞ്ഞതായി കുടുംബത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങളെ ഉദ്ദരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവര്‍ അര്‍ജുനന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്നു പേരുടെയും കാര്യത്തില്‍ 24 മണിക്കൂറെങ്കിലും കഴിഞ്ഞാലെ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഇവര്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസുള്ള മകള്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം എബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാവുന്നത് വരെ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കുമെന്നാണ് സൂചന.

തൃശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുന്ന വഴി ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകള്‍ക്കുമാണു പരുക്കേറ്റത്. തുടര്‍ന്ന് ഇന്നലെ ബാലഭാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.