Thursday , 13 December 2018
Kalyan
News Updates

എകെജിക്കെതിരായ വി.ടി.ബല്‍റാമിന്റെ ആക്ഷേപം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; പോസ്റ്റുകള്‍ കാണാം

എകെജിയെ ബാലപീഡകനെന്ന് ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത വി.ടി.ബല്‍റാമിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പറയേണ്ടചത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ്ടാഗിലായിരുന്നു എകെജിക്കെതിരെ ബല്‍റാം ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. പറഞ്ഞിട്ട് പോയാ മതി എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ ബല്‍റാമിനെതിരെ രംഗത്തെത്തുകയായിരുന്നു.

സുശീല ഗോപാലന്റെ വീട്ടില്‍ എകെജി ഒൡവില്‍ താമസിക്കുമ്പോള്‍ സുശീലക്ക് പത്തോ പതിനൊന്നോ വയസേ പ്രായമുണ്ടായിരുന്നുവെന്നും മധ്യവയസ്‌കനായ എകെജിക്ക് കൊച്ചുകുട്ടിയോട് തോന്നിയ പ്രണയമാണ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹത്തില്‍ കലാശിച്ചതെന്നുമാണ് ബല്‍റാം പോസ്റ്റില്‍ വാദിച്ചത്. ഈ വാദത്തെ കണക്കുകള്‍ കൊണ്ട് പ്രതിരോധിക്കുന്നതിനൊപ്പം പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു.

പോസ്റ്റുകള്‍ കാണാം

എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന രീതിയില്‍ ബഹുമാനിച്ചില്ലെങ്കിലുംഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടായെന്ന് ബി.അരുന്ധതി പറയുന്നു. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണെന്നും അരുന്ധതി വ്യക്തമാക്കുന്നു.

#പറഞ്ഞിട്ട്_പോയാ_മതി ജനങ്ങള്‍ തെരഞ്ഞെടുത്ത MLA യാണ്. പറയുന്നത് പൊതുസ്ഥലത്താണ്. എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെ…

Posted by Arundhathi B on Friday, January 5, 2018

ബാലപീഡനം എന്ന അങ്ങേയറ്റം വെറുക്കപ്പെടുന്ന പ്രവൃത്തിക്ക് സമൂഹത്തില്‍ കുറേക്കൂടെ മാന്യമായ ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബലറാം ചയ്യുന്നത് എന്നാണ് സനീഷ് എളയടത്ത് പറയുന്നത്

അപ്പോ വി ടി ബല്‍റാമിന് അബദ്ധം പറ്റിയതല്ല. ഈ കാലത്തിന്റെ മൂല്യങ്ങള്‍ കൊണ്ട് മറ്റൊരു കാലത്തെ മനുഷ്യരെയും അവരുടെ ജീവിതങ്…

Posted by Saneesh Elayadath on Friday, January 5, 2018

പീഡോ ന്യായീകരണവാദത്തെ പൊതുസമൂഹത്തില്‍ അടിച്ചുപിടിപ്പിയ്ക്കാനുള്ള പത്തൊമ്പതാമത്തെ അടവ് പീഡോ ആത്മീയാചാര്യനും രക്ഷാധികാരിയുമായി നിന്നുകൊണ്ട് ബല്‍റാം എടുത്തു എന്നുവേണം മനസ്സിലാക്കാന്‍ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പറയുന്നു.

അഞ്ച് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ മഞ്ച് കൊടുത്ത് വശത്താക്കി ലൈംഗികമായി പീഡിപ്പിയ്ക്കുന്നത് തെറ്റല്ലെന്ന് വാദിയ്ക്കുന്ന സംഘ…

Posted by Harshan Poopparakkaran on Friday, January 5, 2018

വടിവൊത്ത വെള്ള ഖദറും ചിലപ്പോള്‍ തരാതരം നിറങ്ങളുമണിഞ്ഞ് ‘ ഫീല്‍ ഗുഡ് രാഷ്ട്രീയ ‘ പ്രവര്‍ത്തന നാടകം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ചരിത്രബോധമാകാമെന്നാണ് അനു പാപ്പച്ചന് പറയാനുള്ളത്.

വി.ടി.ബൽറാം പഠിപ്പും വിവരമുള്ള വ്യക്തിയാണ്. അറിവുകേട് എന്ന വാക്കുമായി കൂട്ടിക്കെട്ടാനാവില്ല. ഒരു ജനപ്രതിനിധി കൂടിയാണ്. ര…

Posted by Anu Pappachan on Friday, January 5, 2018

ശിശുപീഡക ശിഷ്യന്‍മാരുടെ ന്യായീകരണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങല്ലേ എന്നാണ് അനീഷ് ഷംസുദ്ദീന് പറയാനുള്ളത്

വീണ്ടും VT ബൽറാം നുണ പറയുന്നു . വീണെങ്കിൽ എണീറ്റ്‌ പോടെ , അവിടെ കിടന്ന് ഉരുളാതെ…..എ കെ ജി യുടെ ജീവിതം ചരിത്രമാണു , …

Posted by Anish Shamsudheen on Friday, January 5, 2018

 

DONT MISS