‘യുഎപിഎ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചതും താങ്കള്‍ തന്നെയല്ലേ, നിങ്ങളെ ആര് വിശ്വസിക്കും’; മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ വി.ടി.ബല്‍റാം

പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത വിശദീകരണത്തില് ചോദ്യവുമായി വി.ടി.ബല്റാം.
 | 
‘യുഎപിഎ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചതും താങ്കള്‍ തന്നെയല്ലേ, നിങ്ങളെ ആര് വിശ്വസിക്കും’; മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ വി.ടി.ബല്‍റാം

പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ ചോദ്യവുമായി വി.ടി.ബല്‍റാം. യുഎപിഎ ഉപയോഗിച്ച് കേരളത്തില്‍ കേസെടുക്കില്ലെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നത് താങ്കള്‍ തന്നെയല്ലേ എന്ന് കമന്റില്‍ ബല്‍റാം ചോദിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പോലും ഇന്ന് യുഎപിഎ കേസില്‍ പീഡനമനുഭവിക്കുകയാണ്. നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ? എന്നാണ് ബല്‍റാമിന്റെ കമന്റ്.

പുതിയ പോലീസ് നിയമ ഭേദഗതി സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമാ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നാണ് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്തി പോവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പോലീസ് നിയമഭേദഗതിയില്‍ ഉള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.