‘എല്ലാവര്‍ക്കും വേണ്ടി ഇടപെടുന്ന മുഖ്യമന്ത്രി’; ഗോകുലം ഗോപാലന്റെ മകന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

ചെക്ക് കേസില് ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് അറസ്റ്റിലായെന്ന വാര്ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് ട്രോളുമായി വി.ടി.ബല്റാം എംഎല്എ.
 | 
‘എല്ലാവര്‍ക്കും വേണ്ടി ഇടപെടുന്ന മുഖ്യമന്ത്രി’; ഗോകുലം ഗോപാലന്റെ മകന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

ചെക്ക് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റിലായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് ട്രോളുമായി വി.ടി.ബല്‍റാം എംഎല്‍എ. എല്ലാവരുടെയും മുഖ്യമന്ത്രി, എല്ലാവര്‍ക്കും വേണ്ടി ഇടപെടുന്ന മുഖ്യമന്ത്രി എന്നാണ് ബല്‍റാമിന്റെ പോസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായപ്പോള്‍ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന് കത്തയച്ചിരുന്നു.

എല്ലാവരുടേയും മുഖ്യമന്ത്രിഎല്ലാവർക്കും വേണ്ടി ഇടപെടുന്ന മുഖ്യമന്ത്രി

Posted by VT Balram on Wednesday, August 28, 2019

തുഷാര്‍ വെള്ളാപ്പള്ളിയും ബൈജു ഗോപാലനും ചെക്ക് കേസുകളിലാണ് യുഎഇയില്‍ അറസ്റ്റിലായത്. തുഷാറിനോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തന്നെയായിരിക്കുമോ ബൈജുവിനോടും എന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. ചെക്ക് കേസില്‍ അറസ്റ്റിലായ ബൈജു ഗോപാലന്‍ അല്‍ ഐന്‍ ജയിലിലാണ് ഇപ്പോള്‍ ഉള്ളത്. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് റോഡ് മാര്‍ഗം എത്തിയ ശേഷം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈജു ഒമാന്‍ പോലീസിന്റെ പിടിയിലായി.

പിന്നീട് ബൈജുവിനെ അല്‍ ഐന്‍ പോലീസിന് കൈമാറുകയായിരുന്നു. എക്‌സിറ്റ് രേഖ വ്യാജ സീല്‍ നിര്‍മിച്ച് തയ്യാറാക്കിയാണ് യുഎഇയില്‍ നിന്ന് ബൈജു കടന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ചെന്ന കേസ് ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ചെക്ക് കേസ് കോടതിക്ക് പുറത്തു വെച്ച് ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതകള്‍ ഉണ്ടെങ്കിലും വ്യാജ രേഖ നിര്‍മിച്ച കേസ് ബൈജുവിന് കുരുക്കായേക്കും.