വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴ; ബാണാസുരാ സാഗര്‍, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും

കുറ്റ്യാടി പുഴയുടെ തീരപ്രദേശങ്ങളില് താമസിക്കുന്നവര് അതീവ ജാഗ്രത പാലിക്കണമെന്ന് നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 | 
വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴ; ബാണാസുരാ സാഗര്‍, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും

കല്‍പ്പറ്റ: വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ ബാണാസുര സാഗര്‍, കോഴിക്കോട് ജില്ലയിലെ കക്കയം എന്നീ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കും. ബാണാസുര സാഗറിന്റെ സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്കായിരിക്കും തുറക്കുക. തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക.

കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഒരടി വീതമായിരിക്കും തുറക്കുക. കുറ്റ്യാടി പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കക്കയം റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഇനിയും വര്‍ധിച്ചേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വെള്ളം ഒഴുക്കിവിടാന്‍ കെ.എസ്.ഇ.ബി കളക്ടറുടെ അനുമതി തേടിയിരിക്കുന്നത്.