ബാണാസുരസാഗര്‍ തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് ആരോപണം

ബാണാസുരസാഗര് അണക്കെട്ട് തുറന്നത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണെന്ന് ആരോപണം. നാട്ടുകാരാണ് ഈ ആരോപണം ഉന്നയിച്ചത്. നപടിക്രമങ്ങള് പാലിച്ചല്ല ഡാം തുറന്നു വിട്ടതെന്ന് ജില്ലാ കളക്ടര് വ്യക്തമാക്കി. ഇക്കാര്യത്തില് ഉദ്യോഗസ്ഥരില് നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. അണക്കെട്ട് തുറക്കാനുള്ള തീരുമാനം കളക്ടര് പോലും അറിഞ്ഞിരുന്നില്ല. വിഷയത്തില് കെഎസ്ഇബിക്കെതിരെ നാട്ടുകാര് സമരത്തിന് ഒരുങ്ങുകയാണ്.
 | 

ബാണാസുരസാഗര്‍ തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് ആരോപണം

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണെന്ന് ആരോപണം. നാട്ടുകാരാണ് ഈ ആരോപണം ഉന്നയിച്ചത്. നപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നു വിട്ടതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. അണക്കെട്ട് തുറക്കാനുള്ള തീരുമാനം കളക്ടര്‍ പോലും അറിഞ്ഞിരുന്നില്ല. വിഷയത്തില്‍ കെഎസ്ഇബിക്കെതിരെ നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുകയാണ്.

ഡാം തുറക്കുന്നതിനു മുന്നോടിയായി നല്‍കുന്ന ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കാതെ അര്‍ദ്ധരാത്രിയില്‍ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ജനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിച്ചതിനാലാണ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത്. വിഷയത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉള്‍പ്പടെയുള്ളവര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും വിവാദമുണ്ടാക്കണ്ട എന്നു കരുതി മിണ്ടാതിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതോടെയാണ് പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമുണ്ടായത്. 59 ദുരിതാശ്വാസ ക്യാമ്പുകള്‍ രണ്ടു താലൂക്കുകളിലായി തുറന്നു. പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.