ഹൈടെക് മോഷ്ടാവ് ബണ്ടിച്ചോറിന് 10 വര്‍ഷം തടവ് ശിക്ഷ

ഹൈടെക് മോഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബണ്ടി ചോറിന് ശിക്ഷ വിധിച്ചു. തിരുവനന്തപുരത്തെ വിദേശ വ്യവസായിയുടെ വീട്ടില് നടത്തിയ കവര്ച്ചക്കേസിലാണ് ഇയാള്ക്ക് ശിക്ഷ വിധിച്ചത്. 10 വര്ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല് സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്
 | 

ഹൈടെക് മോഷ്ടാവ് ബണ്ടിച്ചോറിന് 10 വര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം: ഹൈടെക് മോഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബണ്ടി ചോറിന് ശിക്ഷ വിധിച്ചു. തിരുവനന്തപുരത്തെ വിദേശ വ്യവസായിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചക്കേസിലാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 10 വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ വിദേശ വ്യവസായിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നും 25 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍, ലാപ്‌ടോപ്പ്, സ്വര്‍ണ്ണം എന്നിവയുള്‍പ്പെടെ വന്‍ കവര്‍ച്ച നടത്തിയ ശേഷമായിരുന്നു ബണ്ടിച്ചോര്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലായത്. സിസിടിവി അടക്കമുള്ള നൂതന സംവിധാനങ്ങളെല്ലാം തകര്‍ത്താണ് ബണ്ടിയുടെ മോഷണശൈലി.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ദേവേന്ദര്‍ സിംഗ് ബണ്ടിയെന്ന ഇയാളുടെ പേരില്‍ 500 ഓളം മോഷണക്കേസുകളാണ് ഉള്ളത്. ആഡംബര കാറുകളും കൂടിയ തരം വാച്ചുകളും ലാപ്‌ടോപ്പുകളുമൊക്കെ മോഷ്ടിക്കാനാണ് ഇയാള്‍ താല്‍പര്യപ്പെട്ടിരുന്നത്.