ബാർ കോഴക്കേസ് അന്വേഷണ ചുമതലയിൽ നിന്നും എഡിജിപി ജേക്കബ് തോമസിനെ മാറ്റി

ബാർ കോഴക്കേസ് അന്വേഷണ ചുമതലയിൽ നിന്നും എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റി. എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനാണ് പകരം ചുമതല. മന്ത്രിമാരായ കെഎം മാണിക്കും കെ ബാബുവിനുമെതിരായ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റിയിരിക്കുന്നത്.
 | 
ബാർ കോഴക്കേസ് അന്വേഷണ ചുമതലയിൽ നിന്നും എഡിജിപി ജേക്കബ് തോമസിനെ മാറ്റി

തിരുവന്തപുരം:
ബാർ കോഴക്കേസ് അന്വേഷണ ചുമതലയിൽ നിന്നും എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റി. എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനാണ് പകരം ചുമതല. മന്ത്രിമാരായ കെഎം മാണിക്കും കെ ബാബുവിനുമെതിരായ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റിയിരിക്കുന്നത്.

ബാർ കോഴക്കേസിൽ അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സർക്കാർ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ആവർത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിൽ ബാറുടമ ബിജു രമേശിന്റെതടക്കമുള്ള നിർണായക മൊഴികൾ രേഖപ്പെടുത്തിയത് ജേക്കബ് തോമസാണ്. ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ. ബാബുവിനെതിരെ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ നടത്തുന്നതിന്റെയും മേൽനോട്ട ചുമതല ജേക്കബ് തോമസിനായിരുന്നു.

മന്ത്രി കെ. ബാബുവിനെതിരായ ബാർകോഴ അന്വേഷണം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജു രമേശ് ഇന്നലെ പറഞ്ഞിരുന്നു. അന്വേഷണം കാര്യക്ഷമമായി നടത്തിയാൽ സത്യം പുറത്തുവരും. ഇത് മുന്നിൽ കണ്ടാണു കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നത്. മേയ് 30നകം കേസ് ഒതുക്കിത്തീർത്തു രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണു പുരോഗമിക്കുന്നത്. വിജിലൻസ് എഡിജിപി ജേക്കബ് തോമസിനു സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റുന്നത് ഇതിന്റെ ഭാഗമായാണെന്നും ബിജു രമേശ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.