വീണ്ടും ശബ്ദരേഖ: നാല് മന്ത്രിമാർ കൂടി കോഴ വാങ്ങിയതായി പരാമർശം

ബാർ കോഴ വിവാദത്തിൽ പുതിയ ശബ്ദരേഖയുമായി ബിജു രമേശ്. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി യോഗത്തിൽ നടത്തിയ പ്രസംഗമാണ് ശബ്ദരേഖയായി പുറത്ത് വന്നിരിക്കുന്നത്. സർക്കാർ സമ്മതിച്ചില്ലെങ്കിൽ കാശ് വാങ്ങിയവരുടെ പേര് അക്കമിട്ട് പറയാമെന്ന് രാജ്കുമാർ ഉണ്ണി പറയുന്നു. നാല് മന്ത്രിമാർ കൂടി കാശ് വാങ്ങിയിട്ടുണ്ടെന്നും മാണി സാറിന്റെ പേര് പറഞ്ഞപ്പോൾ അവരെല്ലാം വന്ന് കാലുപിടിച്ചെന്നും ഒരു രക്ഷയുമില്ലെങ്കിൽ നമുക്ക് പത്ര സമ്മേളനം നടത്തി എല്ലാം തുറന്നു പറയാമെന്നും രാജ്കുമാർ ഉണ്ണി പറയുന്നു.
 | 

വീണ്ടും ശബ്ദരേഖ: നാല് മന്ത്രിമാർ കൂടി കോഴ വാങ്ങിയതായി പരാമർശം

കൊച്ചി: ബാർ കോഴ വിവാദത്തിൽ പുതിയ ശബ്ദരേഖയുമായി ബിജു രമേശ്. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി യോഗത്തിൽ നടത്തിയ പ്രസംഗമാണ് ശബ്ദരേഖയായി പുറത്ത് വന്നിരിക്കുന്നത്. സർക്കാർ സമ്മതിച്ചില്ലെങ്കിൽ കാശ് വാങ്ങിയവരുടെ പേര് അക്കമിട്ട് പറയാമെന്ന് രാജ്കുമാർ ഉണ്ണി പറയുന്നു. നാല് മന്ത്രിമാർ കൂടി കാശ് വാങ്ങിയിട്ടുണ്ടെന്നും മാണി സാറിന്റെ പേര് പറഞ്ഞപ്പോൾ അവരെല്ലാം വന്ന് കാലുപിടിച്ചെന്നും ഒരു രക്ഷയുമില്ലെങ്കിൽ നമുക്ക് പത്ര സമ്മേളനം നടത്തി എല്ലാം തുറന്നു പറയാമെന്നും രാജ്കുമാർ ഉണ്ണി പറയുന്നു.

മറ്റു മന്ത്രിമാരുടെ പേര് ബിജു വെളിപ്പെടുത്തട്ടെയെന്നും രാജ്കുമർ ഉണ്ണി നിർദ്ദേശിക്കുന്നുണ്ട്. മാണിക്ക് പണം നൽകാൻ താൻ പോയിട്ടില്ലെന്ന് ബാറുടമ ജോൺ കല്ലാട്ട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ ശബ്ദരേഖയുമായി ബിജു രമേശ് രംഗത്തെത്തിയത്.