ബാറുടമകൾക്ക് നുണപരിശോധന വേണമെന്ന് വിജിലൻസ്

ബാർ കോഴ അഴിമതിക്കേസിൽ ബാറുടമകൾക്ക് നുണ പരിശോധന നടത്തണമെന്ന് വിജിലൻസ്. കേസിലെ നാലുപേരുടെ നുണ പരിശോധന ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെയാണ് അന്വേഷണ സംഘം സമീപിച്ചത്. ബാർ ഉടമ അസോസിയേഷൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നിവരടങ്ങുന്നവർക്കാണ് നുണ പരിശോധന ആവശ്യപ്പെട്ടത്. ബാറുടമകൾ അടുത്ത മാസം 15 ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
 | 
ബാറുടമകൾക്ക് നുണപരിശോധന വേണമെന്ന് വിജിലൻസ്

 

തിരുവനന്തപുരം: ബാർ കോഴ അഴിമതിക്കേസിൽ ബാറുടമകൾക്ക് നുണ പരിശോധന നടത്തണമെന്ന് വിജിലൻസ്. കേസിലെ നാലുപേരുടെ നുണ പരിശോധന ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെയാണ് അന്വേഷണ സംഘം സമീപിച്ചത്. ബാർ ഉടമ അസോസിയേഷൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നിവരടങ്ങുന്നവർക്കാണ് നുണ പരിശോധന ആവശ്യപ്പെട്ടത്. ബാറുടമകൾ അടുത്ത മാസം 15 ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.