ബാറുടമകളുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിലവാരമില്ലാത്ത 418 ബാറുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവാരമില്ലാത്ത ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. പരിശോധന അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തിൽ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ കെ.ടി. ശങ്കരൻ, പി.ഡി. രാജൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.
 | 

കൊച്ചി: നിലവാരമില്ലാത്ത 418 ബാറുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവാരമില്ലാത്ത ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. പരിശോധന അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തിൽ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ കെ.ടി. ശങ്കരൻ, പി.ഡി. രാജൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.

തങ്ങളുമായി ആലോചിക്കാതെയാണ് ബാറുകൾ പൂട്ടാൻ സർക്കാർ തീരുമാനമെടുത്തതെന്നാണ് ബാറുടമകളുടെ വാദം. എന്നാൽ മദ്യനയം തീരുമാനിച്ച സാഹചര്യത്തിൽ ബാറുടമകളുടെ ഹർജിക്കു പ്രസക്തിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.