തനിക്ക് വധ ഭീഷണിയുണ്ടെന്ന് ബിജു രമേഷ്

കേരള കോൺഗ്രസിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ബിജു രമേഷ്. ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കേരളാ കോൺഗ്രസ് നേതാവ് പി.ടി.ജോസ് ഇ-മെയിൽ വഴി ഭീഷണിപ്പെടുത്തിയെന്നും ബിജു രമേഷ് ആരോപിച്ചു.
 | 
തനിക്ക് വധ ഭീഷണിയുണ്ടെന്ന് ബിജു രമേഷ്

 

തിരുവനന്തപുരം: കേരള കോൺഗ്രസിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ബിജു രമേഷ്. ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കേരളാ കോൺഗ്രസ് നേതാവ് പി.ടി.ജോസ് ഇ-മെയിൽ വഴി ഭീഷണിപ്പെടുത്തിയെന്നും ബിജു രമേഷ് ആരോപിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനം മാത്രമാണ്. യാതൊരു ആത്മാർത്ഥതയുമില്ലാതെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ബിജു രമേഷ് പ്രതികരിച്ചു.

അന്വേഷണത്തോട് സഹകരിക്കും, പക്ഷേ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് സംശയമുണ്ടെന്നും ബിജു രമേഷ് പറഞ്ഞു. സത്യം പുറത്ത് വരാൻ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജു പറഞ്ഞു.

ബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന്മേൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.