ബാർ കോഴക്കേസ്: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് സമർപ്പിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയുള്ളതാണ് റിപ്പോർട്ട്. കേസിൽ സാഹചര്യത്തെളിവുകൾ അപര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.
 | 
ബാർ കോഴക്കേസ്: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് സമർപ്പിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയുള്ളതാണ് റിപ്പോർട്ട്. കേസിൽ സാഹചര്യത്തെളിവുകൾ അപര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.

ബാർ കോഴക്കേസിൽ മന്ത്രി മാണിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ട എന്ന നിലപാടാണ് വിജിലൻസ് ഡയറക്ടർ വിൻസൻ. എം. പോൾ സ്വീകരിച്ചത്. കേസിൽ അറ്റോർണി ജനറലും സോളിസിറ്റർ ജനറലും നിയമോപദേശം നൽകാത്തതിനെത്തുടർന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നിർദ്ദേശത്തെത്തുടർന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ തീരുമാനം. ബാർ ഉടമകൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനിൽ നിന്നാണ് വിജിലൻസ് ഡയറക്ടർ നിയമോപദേശം നേടിയത് എന്ന ആക്ഷേപവും ഉയർന്നിരുന്നു.