ബാർ കോഴ: അന്വേഷണതലവനെ മാറ്റാൻ നീക്കം

ബാർ കോഴക്കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റാൻ നീക്കം. ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അന്വേഷണചുമതലയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
 | 

ബാർ കോഴ: അന്വേഷണതലവനെ മാറ്റാൻ നീക്കം
തിരുവനന്തപുരം:
ബാർ കോഴക്കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റാൻ നീക്കം. ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അന്വേഷണചുമതലയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

അതേസമയം, ബിജു രമേശ് വിജിലൻസിന് തെളിവു നൽകട്ടെയെന്ന നിലപാടിലാണ് മാണി. തെളിവ് നൽകുന്നത് നല്ലകാര്യമാണെന്നും ബാർ കോഴ വിവാദത്തിൽ എൽഡിഎഫിന്റെ സമരത്തെ കുറിച്ച് അങ്കലാപ്പില്ലെന്നും മാണി പ്രതികരിച്ചു.