ബാർ കോഴ: തെളിവുകളുമായി കോടിയേരി നിയമസഭയിൽ

മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ ആരോപണത്തിൽ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. KL 01 B 7878 നമ്പറിലുള്ള കാറിലാണ് ബിജു രമേശ് മാണിയെ കാണാൻ പാലായിലെ വീട്ടിലെത്തിയതെന്ന് കോടിയേരി നിയമസഭയിൽ പറഞ്ഞു. ആദ്യം 15 ലക്ഷം രൂപയും രണ്ടാമത് 35 ലക്ഷം രൂപയുമാണ് മാണിക്ക് കൈമാറിയത്.
 | 

ബാർ കോഴ: തെളിവുകളുമായി കോടിയേരി നിയമസഭയിൽ
തിരുവനന്തപുരം:
മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ ആരോപണത്തിൽ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. KL 01 B 7878 നമ്പറിലുള്ള കാറിലാണ് ബിജു രമേശ് മാണിയെ കാണാൻ പാലായിലെ വീട്ടിലെത്തിയതെന്ന് കോടിയേരി നിയമസഭയിൽ പറഞ്ഞു. ആദ്യം 15 ലക്ഷം രൂപയും രണ്ടാമത് 35 ലക്ഷം രൂപയുമാണ് മാണിക്ക് കൈമാറിയത്. ബാറുടമകളും മാണിയും തമ്മിലുള്ള സംഭാഷണങ്ങളെന്ന് അവകാശപ്പെടുന്ന സിഡിയും അദ്ദേഹം സഭയിൽ സമർപ്പിച്ചു. ദൃശ്യങ്ങൾ സ്പീക്കർ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്നാൽ ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും താനോ പാർട്ടിയോ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കെ.എം മാണി വിശദീകരിച്ചു.