ബാർ കോഴ: മാണിയുടെ മൊഴി രേഖപ്പെടുത്തി

ബാർ കോഴ ആരോപണത്തിൽ വിജിലൻസ് സംഘം മന്ത്രി കെ.എം മാണിയുടെ മൊഴി രേഖപ്പെടുത്തി. മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
 | 
ബാർ കോഴ: മാണിയുടെ മൊഴി രേഖപ്പെടുത്തി


കോട്ടയം: 
ബാർ കോഴ ആരോപണത്തിൽ വിജിലൻസ് സംഘം മന്ത്രി കെ.എം മാണിയുടെ മൊഴി രേഖപ്പെടുത്തി. മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിജിലൻസ് എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ മാണി പൂർണമായും നിഷേധിച്ചു. ബിജു രമേശിനെ കണ്ടിട്ടില്ലെന്ന് അന്വേഷണസംഘത്തിനു മുമ്പാകെ മാണി മൊഴി നൽകി. അടുത്തമാസം രണ്ടിനു മുമ്പ് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണം. ഇതിൽ ഒരു കോടി രൂപ പാലയിലെ മാണിയുടെ വീട്ടിൽ വച്ച് കൈമാറിയെന്നും ഇക്കാര്യം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു.