ബിജു രമേശും പി.സി.ജോർജും തമ്മിലുളള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശും ചീഫ് വിപ്പ് പി.സി.ജോർജും തമ്മിലുളള ടെലഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.
 | 
ബിജു രമേശും പി.സി.ജോർജും തമ്മിലുളള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

 

തിരുവനന്തപുരം: ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശും ചീഫ് വിപ്പ് പി.സി.ജോർജും തമ്മിലുളള ടെലഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. റിപ്പോർട്ടർ ചാനലാണ് ശബ്ദരേഖ പുറത്ത് വിട്ടത്. നവംബർ 2 ന് ഇരുവരും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നവംബർ ഒന്നിന് ആർ.ബാലകൃഷ്ണപിളളയുമായി ബിജു രമേശ് നടത്തിയ ഫോൺസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. മാണിയെ വിടരുതെന്നും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകണമെന്നും ബാലകൃഷ്ണപിള്ള ബിജുവിനോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഫോൺ സംഭാഷണം സത്യമാണെന്ന് ബാലകൃഷ്ണപിള്ള സമ്മതിച്ചു.

ശബ്ദരേഖ കേൾക്കാം.

 

കടപ്പാട്:ഏഷ്യാനെറ്റ് ന്യൂസ്