ബാർ കോഴ: വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ബാർ കോഴ ആരോപണ കേസിൽ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് സമർപ്പിച്ചത്. ബാർ അസോസിയേഷൻ ഭാരവാഹികൾ മൊഴി നൽകുന്നതിന് ഒരു മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 | 
ബാർ കോഴ: വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

 

കൊച്ചി: ബാർ കോഴ ആരോപണ കേസിൽ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് സമർപ്പിച്ചത്. ബാർ അസോസിയേഷൻ ഭാരവാഹികൾ മൊഴി നൽകുന്നതിന് ഒരു മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രധാന സാക്ഷികൾ മൊഴി നൽകാത്തതിനാൽ അന്വേഷണത്തിന് കാലതാമസം ഉണ്ടാവുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

അതിനിടെ ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ചോദ്യോത്തരവേള കഴിഞ്ഞ് പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. ബാർ കോഴ പ്രശ്‌നം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ സമർപ്പിച്ച അടിയന്തരപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണിത്.