ബാർ കോഴക്കേസിൽ ഇപ്പോൾ ഇടപെടില്ലെന്ന് ഹൈക്കോടതി

: ധനമന്ത്രി കെ.എം. മാണിക്കെതിരേയുള്ള ബാർ കോഴക്കേസിൽ മേൽനോട്ടം വഹിക്കില്ലെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച വന്നാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. ഓൾ കേരള ആന്റി കറപ്ഷൻ എന്ന സംഘടനയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം.
 | 

ബാർ കോഴക്കേസിൽ ഇപ്പോൾ ഇടപെടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ധനമന്ത്രി കെ.എം. മാണിക്കെതിരേയുള്ള ബാർ കോഴക്കേസിൽ മേൽനോട്ടം വഹിക്കില്ലെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച വന്നാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. ഓൾ കേരള ആന്റി കറപ്ഷൻ എന്ന സംഘടനയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം.

നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്യാബിനറ്റ് മന്ത്രി പ്രതിയായ കേസിൽ സംസ്ഥാന വിജിലൻസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ മേൽനോട്ടത്തിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. ഹർജി മധ്യവേനൽ അവധിക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

വിജിലൻസിന്റെ അന്വേഷണത്തിൽ കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ള മന്ത്രിയെ ചോദ്യം ചെയ്യാനോ കോഴപ്പണം കണ്ടെടുക്കാനോ വിജിലൻസ് ശ്രമിച്ചിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു.